വിദേശനാണയ ചട്ടലംഘനം: സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ  ഇന്ന് പരിഗണിച്ചേക്കും

Published : Jan 28, 2020, 08:03 AM IST
വിദേശനാണയ ചട്ടലംഘനം: സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ  ഇന്ന് പരിഗണിച്ചേക്കും

Synopsis

തമ്പിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നൽകണമെന്നാണ് ആവശ്യം.

ദില്ലി: വിദേശ നാണയ വിനിമയചട്ടലംഘനം ആരോപിച്ച് എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സിസി തമ്പിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡികാലവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കുനത്. തമ്പിയുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നൽകണമെന്നാണ് ആവശ്യം.

തമ്പിക്ക് അർബുദവും മൂത്രാശയ പ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. 2019 ജൂൺ മുതൽ ഇതുവരെ, 60 മുതൽ 80 മണിക്കൂർ ചോദ്യം ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോൾ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നൽകണമെന്നും തമ്പിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതൽ ചോദ്യംചെയ്യലിനായി തമ്പിയെ ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബർട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡിയുടെ വാദം. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായുള്ള അഭ്യൂഹവും ഉയരുന്നുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോപ്പുലർ ഫ്രണ്ട് ബന്ധം പറഞ്ഞ് മലയാളി എൻഐഎ ഉദ്യോഗസ്ഥന്‍റെ വീഡിയോ കോൾ, കണ്ണൂരിൽ ബാങ്ക് മാനേജറെ പേടിപ്പിച്ചു, പക്ഷേ പണി പാളി; തട്ടിപ്പ് പൊളിഞ്ഞു
ഈ നാട് ഒപ്പമുണ്ട്..,സിസ്റ്റർ റാണിറ്റിനും സംഘത്തിനും ആശ്വാസം; കുറവിലങ്ങാട് മഠത്തിലെ 3 പേര്‍ക്കും റേഷൻ കാര്‍ഡ് അനുവദിക്കും