ബാബുവിന് പിടിവീണത് അരമണിക്കൂറിൽ, സൈക്കിളുകളൾ മാത്രമല്ല കാണിക്കവഞ്ചിയിലും കണ്ണ്; മോഷ്ടാവ് അറസ്റ്റിൽ

Published : May 01, 2026, 03:51 PM IST
cctv leads to arrest in alappuzha theft case

Synopsis

നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: നഗരത്തിലെ നിരവധി കാണിക്കവഞ്ചികളും സൈക്കിളുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസിന്‍റെ പിടിയിൽ. പറവൂർ സ്വദേശി ബാബുവിനെയാണ് (58) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പഴയവീട് കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഏപ്രിൽ 28 പുലർച്ചെ 2.30-നാണ് കേസിനാസ്പദമായ മോഷണം നടന്നത്.

കാണിക്കവഞ്ചി നഷ്ടപ്പെട്ടതിനെ തുടർന്ന് ആലപ്പുഴ സൗത്ത് ഐഎസ്എച്ച്ഒ വിനീഷ് എസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ ബാബു പിടിയിലായത്. മോഷ്ടിച്ചെടുത്ത കാണിക്കവഞ്ചിയും പണവും ഇയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം'; ‌മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശ‍ർമ്മയുടെ ഭാര്യ റിനികി ഭുയാനെതിരെ വ്യാജരേഖ ചമച്ച കേസ്; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് മുൻകൂർ ജാമ്യം