
തിരുവനന്തപുരം : തിരുവനന്തപുരം കുറവൻ കോണത്തെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്നതിന് സമാനമായ രീതിയിൽ ഇന്നലെ രാത്രിയും അതിക്രമം. ബുധനാഴ്ച രാത്രി അതിക്രമം നടത്തിയ അതേയാൾ ഇന്നലെ രാത്രിയും ഈ വീട്ടിലെത്തി. സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞു. എന്നാൽ മുഖം മറച്ചാണ് യുവാവ് പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം കണ്ട അതേ ആളാണ് ഇന്നലെ രാത്രിയും വീട്ടിലെത്തിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ബുധനാഴ്ച പുലർച്ചെ പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീയെ മ്യൂസിയത്തിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളാണ് കുറവൻ കോണത്തെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇയാൾ തന്നെയാണ് ഇന്നലെയും ഈ വീട്ടിലെത്തിയതെന്നാണ് വിവരം.
ഒന്നരമാസം മുമ്പ് അമ്പലമുക്കിലെ വീട്ടിൽ കയറി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആദ്യമായി ഇയാൾ കുറവൻകോണത്തെ വീട്ടിൽകയറിയത്. രാത്രി 9.45 മണി മുതൽ ഇയാൾ കുറവൻ കോണത്തെ വീടിന്റെ പരിസരത്തുണ്ടെന്ന്. അർദ്ധരാത്രി 11.30 നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷം വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകർത്തു. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെത്തന്നെയുണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ കുറവൻകോണത്ത വീട്ടമ്മ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
അക്രമി കാണാമറയത്ത്,മ്യൂസിയത്തില്‍ യുവതിയെ ആക്രമിച്ചയാള്‍ ശാസ്തമംഗലെത്തെ വീട്ടിലും കയറിയെന്ന് സംശയം
ഒന്നരമാസം മുമ്പ് അമ്പലമുക്കിലെ വീട്ടിൽ കയറിയ അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കുറവന്‍കോണത്ത് വീടിനകത്ത് കടക്കാൻ ശ്രമിച്ച അജ്ഞാതനോട് സാമ്യമുള്ളയാള്‍ അമ്പമുക്കിലെ വീട്ടിൽ കയറാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. തിരുവോണ ദിവസം രാത്രി വൈകി ഒരാൾ അമ്പലമുക്കിലെ വീട്ടിൽ കയറാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. പ്രതിയടക്കമുള്ള ദൃശ്യം സഹിതം പേരൂര്‍ക്കട പൊലീസിന് പരാതി നല്‍കിയിട്ടും പ്രതിയെ പിടികൂടാനായില്ല.
തിരുവോണ ദിവസം രാത്രി രണ്ട് മണിയോടെയാണ് അജ്ഞാതൻ വീട്ടിലെത്തിയത്. കുറവൻ കോണത്തിന് സമാനമായ രീതിയിൽ ടെറസ് ഭാഗത്ത് കൂടിയാണ് ഇയാൾ വീട്ടിലേക്ക് കടന്നത്. അതിന് ശേഷം സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ ഇലക്ട്രിക് ഫ്യൂസ് ഊരി. ഇതോടെ സിസിടിവി ഓഫായി. പിറ്റേ ദിവസമാണ് വീട്ടുടമസ്ഥരുടെ ശ്രദ്ധയിലിത് പതിഞ്ഞത്. മോഷണം നടന്നില്ല. ദൃശ്യങ്ങളടക്കം കൃത്യമായി പരാതി നൽകിയിട്ടും പ്രതിയെ പിടിക്കാൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനിടെ മ്യൂസിയത്തിൽ സ്ത്രീയെ ആക്രമിച്ച പ്രതിയെ കുറിച്ച് നിർണായക സൂചന കിട്ടിയെന്നാണ് പൊലീസ് അറിയിക്കുന്നത്. അക്രമിയെത്തിയ വാഹനം കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam