
തിരുവനന്തപുരം: മ്യൂസിയത്തില്‍ നടക്കാനെത്തിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാൾ ശാസ്തമംഗലത്തെ വീട്ടിലും കയറി .ശ്രീരംഗം ലൈനിലെ ഒരു വീട്ടിലാണ് കയറിയത്.കുറവൻ കോണത്തെ വീട്ടിൽ കയറിയ ആളുമായിസാമ്യമുണ്ട്..ഏപ്രിൽ 20 നാണ് വിട്ടിനുള്ളിൽ ചാടി കടന്നത്.മ്യൂസിയം പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്തിയില്ല.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.കുറവൻ കോണത്തെ വീട്ടിൽ അതിക്രമo നടത്തിയ ശേഷം നടന്നു പോകുന്ന ദ്യശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.കുറവൻ കോണത്തെ വീട്ടിൽ കയറിയതും സ്ത്രീയെ ഉപദ്രവിച്ചതും ഒരാൾ തന്നെയെന്നാണ് നിഗമനം.
അക്രമങ്ങളും അപകടങ്ങളും വർധിക്കുമ്പോഴും തലസ്ഥാനത്തെ സിസിടിവി ക്യാമറകൾ നിശ്ചലം
തിരുവനന്തപുരം മ്യൂസിയത്തിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ അഞ്ചാം ദിവസമായിട്ടും പിടിക്കാനാകാതെ പൊലീസ്. , പ്രതിയെന്ന് സംശയിക്കുന്നയാൾ കുറവൻ കോണത്തെയും ശാസ്തമംഗലത്തേയും വീട്ടിൽ അതിക്രമിച്ച് കയാറാൻ ശ്രമിച്ചതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.ചൊവ്വാഴ്ച രാത്രി 9.45 മണി മുതൽ പ്രതി കുറവൻ കോണത്തെ വീടിന്റെ പരിസരത്തുണ്ട്. അർദ്ധരാത്രി 11.30 നാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചത്. തിരികെപ്പോയി വീണ്ടുമെത്തിയ ശേഷമാണ് വീടിന്റെ മുകൾ നിലയിലേക്കുള്ള ഗേറ്റിന്റെയും മുകൾനിലയിലെ ഗ്രില്ലിന്റെയും പൂട്ടു തകർത്തത്. ജനലും തകർക്കാൻ ശ്രമിച്ചു. മൂന്നര വരെ ഇയാൾ ഇവിടെത്തന്നെയുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. മ്യൂസിയത്ത് ലൈംഗികാതിക്രമം നടത്തിയ ആൾ തന്നെ അല്ലേ ഇതെന്ന സംശയമാണ് ബലപ്പെടുന്നത്. സംഭവത്തിൽ കുറവൻകോണത്ത വീട്ടമ്മ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കുറവൻകോണത്തിന് ഏറെ അകലെയല്ലാത്ത മ്യൂസിയം പരിസരത്ത് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. മ്യൂസിയത്തെ അതിക്രമത്തിൽ തുടക്കം മുതൽ പൊലീസ് മെല്ലെപ്പോക്കിലായിരുന്നു. വിവാദമായതോടെയാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേർക്കുകയും രേഖാചിത്രം പുറത്ത് വിടുകയും ചെയ്തത്. പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന പൊലീസ് വാദം യുവതി തള്ളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam