നിർത്തിയിട്ട ഓട്ടോ തനിയെ നീങ്ങി, യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ വണ്ടി കയറി; പരിക്ക്

Published : Nov 05, 2024, 02:58 PM ISTUpdated : Nov 05, 2024, 03:01 PM IST
നിർത്തിയിട്ട ഓട്ടോ തനിയെ നീങ്ങി, യുവതിയെയും കൈക്കുഞ്ഞിനെയും ഇടിച്ചിട്ടു; കാലിന് മുകളിലൂടെ വണ്ടി കയറി; പരിക്ക്

Synopsis

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടിൽ  നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. 

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടിൽ  നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിയ ശേഷം ഇറക്കത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വണ്ടി തനിയെ നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു. യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്. 

ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിർബന്ധിച്ച് കാറിൽ കയറ്റി, വഴിയിൽ വെച്ച് ആഭരണം കവർന്നു; അറസ്റ്റ്


 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം