എതിര്‍പ്പുമായി ക്രിസ്‍ത്യന്‍ സഭകള്‍; സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി

Published : Feb 07, 2020, 02:51 PM ISTUpdated : Feb 07, 2020, 02:53 PM IST
എതിര്‍പ്പുമായി ക്രിസ്‍ത്യന്‍ സഭകള്‍; സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി

Synopsis

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ്  സംസ്ഥാന സർക്കാർ  സെമിത്തേരി ബില്ലുമായി രംഗത്തെത്തിയത്. 

തിരുവനന്തപുരം: സെമിത്തേരി ബില്‍ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ക്ക് മാത്രമായി ചുരുക്കി. മറ്റ് ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് നിയമസഭാ സബ്‍ജക്ട് കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സെമിത്തേരി ബില്‍ എല്ലാ സഭകള്‍ക്കും ബാധകമാക്കുന്നതിനെ പ്രതിപക്ഷവും എതിര്‍ത്തിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പിറവം ഉൾപ്പടെ പ്രധാനപ്പെട്ട പളളികൾ ഓർത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയതിന് പിന്നാലെയാണ്  സംസ്ഥാന സർക്കാർ  സെമിത്തേരി ബില്ലുമായി രംഗത്തെത്തിയത്. 

ശവമടക്കുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ തർക്കം സംഘർഷത്തിലേക്ക് കടന്നതോടെയാണ് ബില്ല് കൊണ്ടുവന്നത്. പളളി ആര് ഭരിച്ചാലും ഇടവകാംഗങ്ങൾക്ക് കുടുംബകല്ലറയുളള സെമിത്തേരിയിൽ തന്നെ മൃതദേഹം അടക്കം ചെയ്യാൻ ബില്ല് അനുമതി നൽകുന്നുണ്ട്. ശവമടക്ക് തടഞ്ഞാൽ ഒരു വർഷം വരെ തടവോ പതിനായിരം രൂപയോ ശിക്ഷ ലഭിക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.

എന്നാൽ ബിൽ യാക്കോബായ  സഭയെ സഹായിക്കാനും സുപ്രീംകോടതി വിധിയെ അസ്ഥിരപ്പെടുത്താനുളള സർക്കാരിന്‍റെ ആസൂത്രിത നീക്കമെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്.   ബിൽ അവ്യക്തവും കൃത്യത ഇല്ലാത്തതുമാണെന്നായിരുന്നു സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആരോപണം.

Read More: ഓർത്തഡോക്സ് -യാക്കോബായ തർക്കം: സെമിത്തേരി ബിൽ സഭയിൽ: എതിർപ്പ്...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പാർലമെന്‍റിന് പുറത്ത് രണ്ട് കാഴ്ചകൾ': ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ആർക്കാണ് ആത്മാർത്ഥതയെന്ന് തെളിയിക്കുന്ന ദൃശ്യമെന്ന് മന്ത്രി ശിവൻകുട്ടി
പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും