കൊവിഡ് നിയമലംഘനം;കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്രം,നിയമ തടസമില്ലെന്ന് നിയമവകുപ്പ്

Published : Aug 10, 2021, 10:37 AM IST
കൊവിഡ് നിയമലംഘനം;കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്രം,നിയമ തടസമില്ലെന്ന് നിയമവകുപ്പ്

Synopsis

കേസുകൾ പിൻവലിക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. എന്നാല്‍, രോഗവ്യാപന സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നത് അഭികാമ്യമാവില്ലെന്നും വകുപ്പ് നിയമോപദേശം നല്‍കുന്നു.

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം ലംഘന കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതിയിൽ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രം അഭിപ്രായം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച് നിയമോപദേശം തേടി.

കേസുകൾ പിൻവലിക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. എന്നാല്‍, രോഗവ്യാപന സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നത് അഭികാമ്യമാവില്ലെന്നും വകുപ്പ് നിയമോപദേശം നല്‍കുന്നു. അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന് വിട്ടു. രണ്ടാം ഘട്ട ലോക് ഡൗണിൽ 17 ലക്ഷത്തിലധികം കേസുകളാണ് കേരളാ പൊലീസ് രജിസ്റ്റർ ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്