താൽക്കാലികാശ്വാസമായി മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്സീൻ കേരളത്തിലേക്ക്

Published : Aug 10, 2021, 10:12 AM ISTUpdated : Aug 10, 2021, 12:30 PM IST
താൽക്കാലികാശ്വാസമായി മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്സീൻ കേരളത്തിലേക്ക്

Synopsis

വാക്സീൻ ഡോസുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല എന്നാണ് സർക്കാർ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത്

തിരുവനന്തപുരം: വാക്സീൻ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്സീനാണ് താൽക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്സീൻ എറണാകുളം മേഖലയിൽ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീൽഡും 75,000 ഡോസ് കൊവാക്സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്സീനാണ് എത്തുക. 

വാക്സീൻ ഡോസുകൾ ഇല്ലാത്തതിനാൽ സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് വാക്സിനേഷനില്ല എന്നാണ് സർക്കാർ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്സീൻ പൂർണമായി തീർന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്സീൻ ശേഷിക്കുന്ന ജില്ലകളിൽ കിടപ്പുരോഗികളടക്കം മുൻഗണനക്കാർക്ക് നൽകാനാണ് നിർദേശം. 

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നൽകി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ നല്‍കി. 

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം