
ദില്ലി: കൂടുതൽ വിപുലമായ ഇളവുകളോടെ കേന്ദ്രസർക്കാർ പുതിയ കൊവിഡ് മാർഗ്ഗരേഖ പുറത്തിറക്കി. പുതിയ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കണ്ടെയ്ൻമെൻ്റ് സോണിന് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുമതിയുണ്ടാവും.
സിനിമാതിയേറ്ററുകളിലും ഇനി കൂടുതൽ പേരെ പ്രവേശിപ്പിക്കാം. മത,കായിക,വിദ്യാഭാസ,സാമൂഹിക പരിപാടികളിൽ കൂടുതൽ പേരെ പ്രവേശിപ്പിക്കാനും അനുമതി നൽകി. നിലവിൽ അൻപത് ശതമാനം പേർക്കാണ് ഒരേസമയം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ മാർച്ച് മുതൽ അടച്ചിട്ടിരുന്ന സ്വിമ്മിംഗ് പൂളുകൾ തുറക്കാനും കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വിദേശ വിമാന യാത്രകളിലെ നിയന്ത്രണങ്ങൾ ഇളവ് ചെയ്യുന്നതിൽ വ്യോമയാന മന്ത്രാലയത്തിന് ആഭ്യന്തര മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാം. പുതിയ ഇളവുകൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തുമുള്ള യാത്രകൾക്ക് യാതൊരു നിയന്ത്രണവും ഇനി ഉണ്ടാകില്ലെന്നും അന്തർ സംസ്ഥാന യാത്രകൾക്കായി ഇനി പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും കേന്ദ്രസർക്കാരിൻ്റെ പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam