നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്, സാമ്പത്തിക സമ്മർദ്ദവും ചെലുത്തുന്നു; മുഖ്യമന്ത്രി

Published : Aug 20, 2022, 10:40 AM ISTUpdated : Aug 20, 2022, 11:10 AM IST
നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്, സാമ്പത്തിക സമ്മർദ്ദവും ചെലുത്തുന്നു; മുഖ്യമന്ത്രി

Synopsis

കിഫ് ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ കേന്ദ്രo തടസ്സപ്പെടുത്തുന്നു. എന്നാൽ കേന്ദ്രo സമാന രീതിയിൽ കടമെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് ശക്തമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെയും വെല്ലുവിളിക്കുന്ന അവസ്ഥയാണ്. ജാതി - ഭാഷ - മത വേർതിരിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

മധ്യപ്രദേശിൽ കൂജയിൽ നിന്നും വെള്ളം കുടിച്ചതിന് കുട്ടിയെ അധ്യാപകൻ തല്ലിക്കൊന്നത് ജാതിവ്യവസ്ഥ ഇന്നും ശക്തിയായി നിൽക്കുന്നതിന് തെളിവാണ്. ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന അവസ്ഥയാണ്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. പ്രത്യേകമായ രീതിയിൽ സംസ്ഥാനത്ത് സാമ്പത്തിക സമ്മർദ്ദം കേന്ദ്രം ചെലുത്തുന്നു. ഗ്രാന്‍റ് വെട്ടിക്കുറയ്ക്കുന്നു. കിഫ്ബി പോലുള്ള സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തനങ്ങൾ കേന്ദ്രo തടസ്സപ്പെടുത്തുന്നു. എന്നാൽ കേന്ദ്രo സമാന രീതിയിൽ കടമെടുക്കുന്നുണ്ട്. നമുക്കെല്ലാം ആകാം സംസ്ഥാനം ചെയ്യരുതെന്നാണ് കേന്ദ്രനിലപാട്. വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിനുണ്ടാകുന്നു. 

കൊവിഡ് കാലത്ത് ശമ്പളമോ ക്ഷേമ പ്രവർത്തനമോ തടസ്സപ്പെട്ടില്ല. തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിക്കുന്നു. ജൂൺ-ജൂലൈ മാസങ്ങളിൽ മാത്രം 80 ലക്ഷം തൊഴിൽ വ്യവസായ-സേവന മേഖലയിൽ നഷ്ടമായെന്നാണ് കണക്കുകൾ പുറത്തുവന്നത്. 10 ലക്ഷം തസ്തികൾ രാജ്യത്ത് ഒഴിഞ്ഞു കിടക്കുന്നു. കേന്ദ്രം നിയമനം നൽകുന്നു.  തൊഴിൽ നൽകേണ്ട ഒട്ടേറെ സ്ഥാപനങ്ങളിൽ നിയമന നിരോധനം നിലനിൽക്കുന്നു. 

വലിയ രീതിയിലുള്ള രക്ഷിതാവസ്ഥയിലേക്ക് രാജ്യത്തെ തള്ളിവിടുകയാണ്.  തൊഴിൽ ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സൈന്യത്തിൽ കരാർ നിയമനം കൊണ്ടുവന്നു. ചെറുപ്പക്കാരിൽ 42% തൊഴിൽ രഹിതരാണ്. അപ്പോഴാണ് ഈ മാറ്റo കൊണ്ടുവന്നത്. സിവിൽ സർവീസിനെയും തകർത്തു. ഐടി മേഖലയിലും വ്യവസായ മേഖലയിലും കേരളത്തിന് പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുകയും നിയമനം നൽകുകയും ചെയുന്നു. ശാസ്ത്രീയമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനുളള സംവിധാനം കൊണ്ടുവരും. ഒരാൾ സർക്കാര്‍ സർവ്വീസിൽ ചേർന്നാൽ എന്നാണ് വിരമിക്കുന്നത് എന്നത് കൃത്യമായി അറിയാം. ആ ദിവസം വരുമ്പോൾ ഒഴിവ് പി എസ് സിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന വിധത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനം കൊണ്ടുവരും. 

ആറ് വർഷത്തിനിടെ രണ്ട് ലക്ഷത്തിലധികം പേർക്ക് പി എസ് സി വഴി നിയമനം നൽകി. രാജ്യത്തെ മറ്റൊരു പിഎസ് സി ക്കും നേടാനാകാത്ത നേട്ടമാണിത്. പി എസ് സിയുടെ സ്വീകാര്യത കൂടി വരുമ്പോൾ അത് തകർക്കാനുള്ള ഗൂഢനീക്കങ്ങൾ ഉണ്ടാകുന്നു. 
സങ്കുചിതമായ രാഷ്ട്രീയ താൽപര്യങ്ങളാണ് അതിന് പിന്നിലുള്ളത്.  അതിനെ ജീവനക്കാർ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Read Also: അരി വില കുതിക്കുന്നു; ജയയ്ക്കും ജ്യോതിക്കും 10 രൂപ കൂടി, മട്ടയ്ക്ക് കൂടിയത് 6 രൂപയോളം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍