ശിക്ഷാകാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് കരുതല്‍ കേന്ദ്രങ്ങള്‍; ആദ്യകേന്ദ്രം പൂങ്കുന്നത്ത് തുടങ്ങി

By Web TeamFirst Published Jun 7, 2021, 9:35 PM IST
Highlights

ആദ്യ കരുതല്‍ കേന്ദ്രം തൃശ്ശൂര്‍ പൂങ്കുന്നത്ത് തുടങ്ങി. വിസ കേസിൽ കോടതി വെറുതെവിട്ട രണ്ട് നൈജീരിയൻ പൗരൻമാരെയും ഒരു മ്യാൻമാർ സ്വദേശിയെയും പൂങ്കുന്നത്തെ സ്ഥാപനത്തിലേക്ക് മാറ്റി

തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയാക്കിയ വിദേശ പൗരന്മാരെ പാർപ്പിക്കാൻ  പ്രത്യേക കരുതൽ കേന്ദ്രങ്ങൾ തുറക്കും. സംസ്ഥാനത്തെ ആദ്യ കരുതൽ കേന്ദ്രം തൃശ്ശൂരിലെ പൂങ്കുന്നത്ത് തുടങ്ങി. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ  രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു മ്യാൻന്മാർ പൗരനേയും പൂങ്കുന്നത്തെ കരുതൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 

സാമൂഹികനീതി വകുപ്പിന് കീഴിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പൊലിസിനായിരിക്കും സംരക്ഷണ ചുമതല. നേരത്തേ ആഭ്യന്തര വകുപ്പിന്‍റെ നിർദ്ദേശപ്രകാരം സാമൂഹികനീതി വകുപ്പ് കരുതൽ കേന്ദ്രങ്ങൾ തുടങ്ങാൻ നീക്കം നടത്തിയിരുന്നെങ്കിലും പൗരത്വഭേദഗതി നിയമത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന്  ഉപേക്ഷിക്കുകയായിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!