
ദില്ലി: സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംഘടനയുടെ നിരോധനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന് വീണ്ടും നിരോധനം നീട്ടിയത് ശരിയല്ലന്ന് കാട്ടി സിമിയിൽ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാൾ സമർപ്പിച്ച ഹർജിയാണ് ജസ്‌റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവർ തള്ളിയത്.
സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടിയ ജുഡീഷ്യൽ ട്രിബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. 2024 ജനുവരി 29-ന് സിമിക്ക് ഏർപ്പെടുത്തിയ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം(യുഎപിഎ) ട്രിബ്യൂണൽ രൂപീകരിച്ചത്.
അടൽ ബിഹാരി വാജ്‌പേയി സർക്കാരിൻ്റെ കാലത്ത് 2001-ലാണ് സിമിയെ ആദ്യമായി നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചത്. അതിനുശേഷം നിരോധനം കാലാകാലങ്ങളിൽ നീട്ടിക്കൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമി-ഹിന്ദിൻ്റെ (JEIH) യുവജന വിദ്യാർത്ഥി സംഘടനയായി 1977 ഏപ്രിൽ 25-ന് അലിഗഡ് മുസ്ലിം സർവകലാശാലയിലാണ് സിമി സ്ഥാപിതമായത്. എന്നിരുന്നാലും, 1993-ൽ പ്രമേയത്തിലൂടെ ഈ സംഘടന സ്വയം സ്വതന്ത്രമായി പ്രഖ്യാപിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam