
മാന്നാർ: ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. ബുധനൂർ കടമ്പുർ സ്വദേശി രാഘവൻ (95), ഭാര്യ കല്യാണി (85) എന്നിവരാണ് മരിച്ചത്. ജീവിത വഴികളിലെല്ലാം ഒത്തൊരുമിച്ച് നടന്ന ദമ്പതികളുടെ മരണവും ഒരേദിവസം തന്നെയായി. രാഘവൻ ഞായറാഴ്ച പുലർച്ചെ 4 നും കല്യാണി ഞായറാഴ്ച രാത്രി 11 നു മാണ് മരണപ്പെട്ടത്. ഇരുവരുടെയും സംസ്കാരം നാളെ ചൊവ്വ 10.30 ന് വീട്ടുവളപ്പിൽ നടത്തും. മക്കൾ രഘുനാഥൻ, ബിജു, മരുമകൾ ദിവ്യ ബിജു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam