
കൊച്ചി: വയനാട് ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും. അതേസമയം, ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നതിൽ സംസ്ഥാന സർക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതർക്ക് പ്രതിദിനം 300 നൽകുന്ന സ്കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.
നഷ്ടപരിഹാരം ട്രഷറി അക്കൗണ്ട് വഴിയോ, ബാങ്ക് അക്കൗണ്ട് വഴിയോ ദുരിതബാധിതർക്ക് നൽകാൻ സംവിധാനമുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിർദ്ദേശവും അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ട് പാരാമെട്രിക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാകുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. വരുന്ന നവംബർ 15 ന് കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam