പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ, ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ മാറ്റം

Published : Mar 28, 2026, 10:53 AM IST
WASTE

Synopsis

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ബുധനാഴ്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റം വരും. മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി,പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, റബ്ബർ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് എൽഡിഎഫ്-എസ്ഡിപിഐ ഡീൽ; പിഡിപിയുമായും സിപിഎമ്മിന് കൂട്ടുകെട്ടെന്ന് രമേശ്‌ ചെന്നിത്തല
'ചെന്നിത്തല പലകാര്യത്തിനും ചിലരോട് മത്സരിക്കുന്ന കാലമാണ്, ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണ്'; സഹകരണ വകുപ്പിലെ അഴിമതിയാരോപണം തള്ളി മുഖ്യമന്ത്രി