അസാധാരണ നടപടി; സുരേഷ് ഗോപി നിർദേശിച്ചു, പ്രതികരണം തേടി വന്ന മാധ്യമപ്രവർത്തകരെ ഗസ്റ്റ്ഹൗസിൽ നിന്ന് പുറത്താക്കി

Published : Apr 05, 2025, 02:36 PM ISTUpdated : Apr 05, 2025, 02:41 PM IST
അസാധാരണ നടപടി; സുരേഷ് ഗോപി നിർദേശിച്ചു, പ്രതികരണം തേടി വന്ന മാധ്യമപ്രവർത്തകരെ ഗസ്റ്റ്ഹൗസിൽ നിന്ന് പുറത്താക്കി

Synopsis

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കി. കേന്ദ്ര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മാധ്യമപ്രവർത്തകരോട് ഗസ്റ്റ് ഹൗസിന്‍റെ റിസപ്ഷൻ ഏരിയയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

കൊച്ചി: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്താക്കി. കേന്ദ്ര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മാധ്യമപ്രവർത്തകരോട് ഗസ്റ്റ് ഹൗസിന്‍റെ റിസപ്ഷൻ ഏരിയയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. രാവിലെ ഗസ്റ്റ് ഹൗസിലേക്ക് മന്ത്രി എത്തിയപ്പോൾ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല.

പിന്നീടാണ് മാധ്യമപ്രവർത്തകരെ പുറത്താക്കണമെന്ന ആവശ്യം മന്ത്രി സ്റ്റാഫ് അംഗങ്ങൾ വഴി ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചത്. തുടർന്നായിരുന്നു അസാധാരണ നടപടി. എറണാകുളത്ത് എത്തുന്ന മന്ത്രിമാർ അടക്കമുള്ളവരുടെ പ്രതികരണങ്ങൾ പോലും മാധ്യമപ്രവർത്തകർ എടുക്കാറുള്ളത് ടൂറിസം വകുപ്പിന്‍റെ ഉടമസ്ഥയിലുള്ള ഗസ്റ്റ് ഹൗസിൽ നിന്നാണ്. എന്നാൽ, ഈ തരത്തിൽ മാധ്യമങ്ങളെ പുറത്താക്കുന്ന സംഭവം ഇതാദ്യമാണ്. പത്രപ്രവർത്തക യൂണിയൻ ജില്ലാ ഭാരവാഹികളെത്തി ഗസ്റ്റ് ഹൗസ് അധികൃതരെ പ്രതിഷേധം അറിയിച്ചു.

തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധി; ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി ദില്ലിക്ക്, കേന്ദ്രമന്ത്രിയുമായി ചർച്ച

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം