
കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയതിനും എതിരേ വിവിധ വിദ്യാർഥിസംഘടനകൾ രംഗത്തെത്തി.
ആർഎസ്എസ് ബന്ധമുള്ളവരെ സെമിനാറിൽ ഉൾപ്പെടുത്തിയെന്നാണ് എസ്എഫ്ഐ, എംഎസ്എഫ് അടക്കമുള്ള വിദ്യാർഥിസംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു.
ഒക്ടോബർ 6, 7 തീയതികളിലായാണ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനർ ജെ. നന്ദകുമാർ ആണ് ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. സമാപന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam