മലപ്പുറത്തെ കുറിച്ചുള്ള നന്ദകുമാറിന്റെ പരാമർശം തള്ളി എം വി ​ഗോവിന്ദൻ; അത് പാർട്ടി നിലപാടല്ലെന്ന് വിശദീകരണം

Published : Oct 04, 2026, 10:26 AM IST
nandakumar cpm malappuram mv govindan

Synopsis

മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീ​ഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വർ​ഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചാണ്.

തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള സിപിഎം നേതാവിന്റെ വർ​ഗീയ പരാമർശം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. മുൻ എംഎൽഎയും സിപിഎം നേതാവുമായ പി നന്ദകുമാറിന്റെ പരാമർശത്തെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞത്. നന്ദകുമാറിന്റേത് പാർട്ടി നിലപാടല്ലെന്നും മുസ്ലീം മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിക്കുന്നതാണ് സിപിഎം നിലപാടെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

മലപ്പുറത്തിനെതിരെ വർ​ഗീയമായ ഒരുകാര്യങ്ങളും ഞങ്ങൾ ഒരിക്കലും പറയാറില്ല. മലപ്പുറം ദേശീയ സ്വതന്ത്രസമര പ്രസ്ഥാനത്തിന്റെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത മണ്ണല്ലേ. ആ ജനതയിൽ എല്ലാ വിഭാ​ഗങ്ങളും ഉണ്ടായിരുന്നു. മുസ്ലീങ്ങളും ഹിന്ദുക്കളും എല്ലാ ജനവിഭാ​ഗങ്ങളും അതിലുണ്ടായിരുന്നു. അവരെല്ലാം നടത്തിയ പോരാട്ടത്തിന്റെ ഭാ​ഗമായാണ് മലപ്പുറം ജില്ല രൂപംകൊള്ളുന്നതടക്കം ഉണ്ടായത്. മലപ്പുറം ജില്ലയിലെ രാഷ്ട്രീയബലാബലം സംസാരിക്കുമ്പോളാണ്, അവിടെ ജമാഅത്തെ ഇസ്ലാമിയുടെയും ലീ​ഗിന്റെയും ആശയതലം കൈകാര്യംചെയ്യുന്നത് വർ​ഗീയ നിലപാടാണെന്ന് പറയുന്നത്. അത് രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചാണ്. അല്ലാതെ മലപ്പുറം ജില്ലയെക്കുറിച്ചല്ലെന്നും എം വി ​ഗോവിന്ദൻ വിശദീകരിച്ചു. ​ഗ്യാനേഷ് കുമാറിനെതിരേ യുഡിഎഫ് സർക്കാർ നടത്തുന്ന അന്വേഷണത്തെയും സിപിഎം സ്വാ​ഗതംചെയ്തു. ഏത് പാർട്ടി ഭരിച്ച കാലത്തെയായാലും ​ഗ്യാനേഷ് കുമാറിനെതിരേയുള്ള എല്ലാ കേസുകളും അന്വേഷിക്കട്ടെയെന്നായിരുന്നു എം വി ​ഗോവിന്ദന്റെ പ്രതികരണം.

കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമർശമുണ്ടായത്. മതമൗലിക വർ​ഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ പ്രസം​ഗത്തിനിടെ പറഞ്ഞത്. പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. എന്നാൽ, നന്ദകുമാർ ഇതുവരെ പരാമർശം പിൻവലിക്കുകയോ തിരുത്തിപറയുകയോ ചെയ്തിട്ടില്ല. അതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി നന്ദകുമാറിന്റെ നിലപാടിനെ തള്ളി രം​ഗത്തെത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

​ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല, 'ആത്മഹത്യാകുറിപ്പിൽ ​ഗ്യാനേഷിൻ്റെ പേരുണ്ട്'
സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; ജില്ലകളിൽ നിരീക്ഷണ സമിതി, നടപടികളുമായി ആരോ​ഗ്യ മന്ത്രി