
ആലപ്പുഴ: ചമ്പക്കുളത്ത് മൂലം വള്ളംകളിക്കിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. 22 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17 പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപതിയിലേക്ക് മാറ്റിയിരിക്കുകയാണ്. കലക്ടറും എസ്പിയും ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്. ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകർ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളം ആണ് മുങ്ങിയത്. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മറ്റ് മത്സരങ്ങൾ നിർത്തി വെച്ചു. ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ മത്സരത്തിന് തൊട്ട് മുൻപാണ് വള്ളം മറിഞ്ഞത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു നടന്നത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകട സമയത്ത് ജില്ലാ കളക്ടര്‍ ഹരിത, സ്ഥലം എംഎൽ എ, മന്ത്രി പി പ്രസാദ് എന്നിവരും സ്ഥലത്തുണ്ടായിരുന്നു. ജില്ലാ കളക്ടർ ഉടൻ തന്നെ മത്സരങ്ങൾ നിർത്തിവെക്കാന്‍ ആവശ്യപ്പെടുകയും രക്ഷാപ്രവർത്തനത്തിന് നിർദ്ദേശിക്കുകയുമായിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷപ്രവർത്തനം നടത്തിയത്. വള്ളത്തിലുണ്ടായിരുന്ന സ്ത്രീകള്‍ എല്ലാവരും നീന്തല്‍ അറിയാവുന്നവരായിരുന്നു. വളരെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ വന്‍ അപകടം ഒഴിവായി.
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam