കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

Published : May 08, 2019, 08:36 PM IST
കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

Synopsis

09 മെയ് 2019 വൈകുന്നേരം 5.30 മുതൽ  10 മെയ് 2019 രാത്രി 11.30 വരെ കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത

തിരുവനന്തപുരം: മെയ് ഒമ്പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 09 മെയ് 2019 വൈകുന്നേരം 5.30 മുതൽ  10 മെയ് 2019 രാത്രി 11.30 വരെ കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക, മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കുക, തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും