കോഴിക്കോട് - കണ്ണൂർ - ദില്ലി എയർ ഇന്ത്യ വിമാനം റദ്ദാക്കി; ബഹളം വെച്ച് യാത്രക്കാർ; ഒടുവില്‍ പകരം വിമാനം

Published : May 08, 2019, 07:40 PM ISTUpdated : May 08, 2019, 08:32 PM IST
കോഴിക്കോട് - കണ്ണൂർ - ദില്ലി എയർ ഇന്ത്യ വിമാനം റദ്ദാക്കി; ബഹളം വെച്ച് യാത്രക്കാർ; ഒടുവില്‍ പകരം വിമാനം

Synopsis

സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്. ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

കണ്ണൂര്‍: കോഴിക്കോട് നിന്നും കണ്ണൂർ വഴി ദില്ലിയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരുടെ പ്രതിഷേധത്തിനൊടുവില്‍ പകരം വിമാനം ഏർപ്പാടാക്കി.

കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരാണ് പകരം വിമാനത്തെക്കുറിച്ച് ഉറപ്പ് നൽകാത്തതിനാൽ ബഹളം വെച്ചത്.  2.25 ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 6.45ന് ദില്ലിയിലെത്തേണ്ടതായിരുന്നു വിമാനം. സാങ്കേതിക തകരാറുകളെത്തുടർന്നാണ് വിമാനം റദ്ദാക്കിയത്.

ചർച്ചകൾക്കൊടുവിൽ കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോഴിക്കോട് നിന്നുള്ളവർക്ക് നാളെ രാവിലെ 9 മണിക്കും, കണ്ണൂര്‍ നിന്നുള്ളവർക്ക് 11 മണിക്കും യാത്ര തുടരാൻ സംവിധാനം ഒരുക്കിയെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും
അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന