ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍,നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷം

Published : Dec 07, 2022, 01:14 PM ISTUpdated : Dec 07, 2022, 01:21 PM IST
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍,നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷം

Synopsis

യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ആണ് ബില്ലിൽ ഉള്ളത് .സുപ്രീംകോടതി വിധികൾക്ക് വിരുദ്ധമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം:ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.നിയമ മന്ത്രി പി.രാജീവാണ് ബില്‍ അവതരിപ്പിച്ചത്.തടസ്സവാദവുമായി പ്രതിപക്ഷം രംഗതതെത്തി.ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി
യുജിസി മാർഗ്ഗ നിർദേശങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകൾ ആണ് ബില്ലിൽ ഉള്ളത് . സുപ്രീംകോടതി വിധികൾക്ക് വിരുദ്ധവുമാണ് ബിൽ.നിയമ പരമായി നില നിൽക്കില്ല.ചാൻസലറുടെ  ആസ്ഥാനം സർവകലാശാല ആസ്ഥാനത്തു ആയിരിക്കും എന്നാണ് ബില്ലിൽ പറയുന്നത്..ചെലവ് സർവകലാശാല തനത് ഫണ്ടിൽ നിന്നെന്നും വ്യവ്സഥ ചെയ്യുന്നു ചാൻസ്ലറുടെ നിയമന അധികാരി സർക്കാരാണ്..ചാൻസലര്‍  ഇല്ലെങ്കിൽ പ്രോ ചാൻസലര്‍ക്ക്  ചുമതല എന്നാണ് ബില്ലിൽ പറയുന്നത്.

.നിയമന അധികാരി ആയ മന്ത്രി ചാൻസ്ലർക്ക് കീഴിൽ വരും.അങ്ങിനെ ഒരുപാട് നിയമ പ്രശ്നം ബില്ലിൽ ഉണ്ട്. ചാൻസ്ലർ നിയമനത്തിന് നിയമന പ്രക്രിയ ഇല്ല.മന്ത്രിസഭക്ക് ഇഷ്ടം ഉള്ള ആളെ വെക്കാം.സർക്കാരും ഗവർണ്ണരും ഒരേ പാതയിൽ ആണ് സഞ്ചാരം.സർക്കാരിന്‍റെ  ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചു.സർക്കാരും ഗവർണ്ണരും ഒരു പോലെ കുറ്റക്കാരാണ്. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടരിയെ വരെ ചാൻസ്ലർ ആക്കാം. ഇഷ്ടക്കാരെ ചാൻസ്ലർ ആക്കാൻ സർക്കാരിന് കഴിയും.ബിൽ പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ഗവർണ്ണാറേ ചാൻസ്ലർ സ്ഥാനത്തു നിന്നും മാറ്റുന്നത് സർക്കാരുമായുള്ള തർക്കത്തിന്റെ പേരിലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ധന കാര്യ മെമ്മോറാണ്ടം ബില്ലിൽ വേണ്ടിയിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ല് കോടതിയിൽ നിലനിൽക്കില്ല, കുറ്റങ്ങൾ തീർത്ത് വീണ്ടും അവതരിപ്പിക്കുന്നതാണ് സർക്കാരിന് നല്ലത്.എജിയെ സഭയിൽ വിളിച്ച് വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

തടസവാദങ്ങളിൽ ഭൂരിപക്ഷവും രാഷ്ട്രീയമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു .പ്രതിപക്ഷം ഉയർത്തുന്നത് അപകടകരമായ തടസവാദങ്ങളാണ് .സംസ്ഥാന നിയമങ്ങൾ കേന്ദ്രത്തിനു മറികടക്കാം എന്ന വാദത്തോട് കോൺഗ്രസിന് യോജിപ്പുണ്ടോ?.ഇന്ത്യൻ ജനാധിപത്യത്തിന്‍റെ  കുരുതിക്ക് ഉള്ള ആദ്യ ചുവടാണ് പ്രതിപക്ഷ വാദമെന്ന് മന്ത്രി കുറ്റപ്പെടുത്തി.യുജീസി മാർഗ്ഗ നിർദേശങ്ങൾ സംസ്ഥാന നിയമത്തിന് മുകളിൽ ആണോയെന്നും അദ്ദേഹം ചോദിച്ചു. സബ്ജക്ട് കമ്മറ്റിയുടെ പരിഗണനക്കു ശേഷം ഈ മാസം തന്നെ ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, ഇഡി റെയ്ഡിനിടെയാണ് ആത്മഹത്യ
എംഎസ്എഫിന്റെ തീം സോങ് വിവാദം: ഔദ്യോഗികമായി ഇറക്കിയ പാട്ടിൽ ഇമ്രാൻ ഖാന്റെ ചിത്രമില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് എംഎസ്എഫ്