'ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടി, താരതമ്യം ഭയക്കുന്നു, സഹതാപം വോട്ടാകില്ല': തോമസ് ഐസക്ക്

Published : Aug 20, 2023, 08:23 PM IST
'ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടി, താരതമ്യം ഭയക്കുന്നു, സഹതാപം വോട്ടാകില്ല': തോമസ് ഐസക്ക്

Synopsis

ഇടത് സ്ഥാനാർത്ഥി ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോട്ടയം : പുതുപ്പള്ളിയിൽ സഹതാപ തരംഗം വോട്ടാകില്ലെന്നും എൽഡിഎഫ് വിജയിക്കുമെന്നും മുൻ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക്. ഇടത് സ്ഥാനാർത്ഥി ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യുഡിഎഫ് കരുതിയിരുന്നത്. പക്ഷേ തുടക്കത്തിലുള്ള സ്ഥിതി മാറി. ജനങ്ങൾക്ക് സഹതാപമുണ്ട്. പക്ഷേ അത് വോട്ടാകില്ല. ജനങ്ങൾ ഇവിടെ മണ്ഡലത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തുടങ്ങിയെന്നും തോമസ് ഐസക്ക് പറഞ്ഞു.  പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി സഖ്യത്തിന് നീക്കമെന്ന് വാസവന്‍; കിടങ്ങൂരിലെ സഖ്യത്തെ 'തള്ളിപ്പറഞ്ഞിട്ടില്ല'

ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണ്. താരതമ്യമുണ്ടായാലോ എന്നാണ് ഭയക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തെ ഭയമില്ല. ചരിത്രത്തിൽ ഇത്രയേറെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിയില്ല. അദ്ദേഹം 24 ന് പുതുപ്പള്ളി  മണ്ഡലത്തിലെത്തി പ്രസംഗിക്കുമെന്നും തോമസ് ഐസക്ക് വിശദീകരിച്ചു. 

asianet news


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഐക്യം തകര്‍ക്കാൻ ആസൂത്രിത ശ്രമം, ഉമര്‍ ഫൈസി മുക്കം ഗുണ്ടയെപോലെ പെരുമാറുന്നു'; വിമർശനവുമായി പി എ ജബ്ബാര്‍ ഹാജി
നെയ്യാറ്റിൻകരയിലെ ഒന്നരവയസുകാരന്റെ മരണം: കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്ന് ഷിജിന്റെ മാതാപിതാക്കൾ; 'കൈ ഒടിഞ്ഞതിലും അന്വേഷണം വേണം'