സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചു; ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്

Published : Aug 05, 2022, 08:34 AM ISTUpdated : Aug 05, 2022, 04:31 PM IST
സഹതടവുകാരന്റെ കാലിൽ ചൂടുവെള്ളം ഒഴിച്ചു; ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിനെതിരെ വീണ്ടും കേസ്

Synopsis

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം

തൃശൂർ: ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനെതിരെ വീണ്ടും കേസ്. സഹ തടവുകാരന്‍റെ കാലിൽ ചൂടുവെള്ളം ഒഴിച്ചുവെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസും ജയിൽ ഉദ്യോഗസ്ഥരും പറയുന്നത്. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ആദ്യം പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറയുന്നത്.

സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ സുരക്ഷയ്ക്കെത്തിയ പൊലീസുകാരും, പങ്കെടുത്തവരെ സ്ഥലം മാറ്റി ഉത്തരവ്

ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്ന ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ബിസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം. പണത്തിന്റെയും അധികാരത്തിന്റെയും അഹന്തയിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതുവരെ വിവാദമായി. വിയ്യൂരും, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ച നിഷാമിപ്പോള്‍ പജപ്പുര സെൻട്രൽ ജയിലാണ് കഴിയുന്നത്. 

അമ്മ മരിച്ചതറിയാതെ ദേഹത്ത് കിടന്നുറങ്ങി മൂന്നുവയസുകാരൻ; നൊമ്പരമായി കാഴ്ച

വധശിക്ഷ വിധിക്കപ്പെട്ട് പൂ‍ജപ്പുരയിൽ കഴിയുന്ന ബിനുവെന്ന തടവുകാരനുമായി ചേർന്ന് നസീറെന്ന സഹതടവുകാരന്റെ കാലിൽ ചൂടുവെളളം ഒഴിച്ചുവെന്നാണ് നിഷാമിനെതിരായ കേസ്. നസീർ കോടതിയിൽ നൽകിയ പരാതിയില്‍ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസെടുത്തത് ഈ മാസം രണ്ടിനും. 

'വിഐപി തട്ടിപ്പി'ല്‍ നടപടിയില്ല; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിലെ തട്ടിപ്പ് കൂടുന്നു

പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികള്‍ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീർ അറിയിച്ചില്ലെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസും പറയുന്നു. 

'പൊലീസ് ക്വാർട്ടേഴ്സ് കെട്ടാനുള്ള പണം വകമാറ്റി ആഡംബര വില്ലകൾ പണിതു'; ബെഹ്റയുടെ നടപടിക്ക് സർക്കാർ അംഗീകാരം

സഹതടവുകാരുടെ അനുയായികള്‍ക്ക് നിഷാം പണം നൽകാറുണ്ടെന്ന വിവരം ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. സൂപ്രീം കോടതിയിൽ നിഷമിന്റെ അപ്പീൽ നിൽക്കുന്നതിനാൽ ചില കേസുകളിൽ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും പണം വാങ്ങുന്നതായുള്ള വിവരം ജയിൽ ഉദ്യോഗസ്ഥർക്കുണ്ട്. അത്തരത്തിലുള്ള ഗൂഡാലോചന ഈ കേസിന് പിന്നിലുണ്ടോയെന്നും പൊലീസും ജയിൽ ഉദ്യോഗസ്ഥരും പരിശോധിക്കുന്നുണ്ട്. ജയിൽ ബ്ലോക്കിലുള്ള മറ്റ് തടവുകാരിൽ നിന്നും മൊഴിയെടുക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തവരുമെന്ന് പൊലീസ് പറയുന്നു.

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ