
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിൽ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam