
മലപ്പുറം: ചങ്ങരംകുളം ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്. അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടം ഒഴിവായി.
മലപ്പുറത്ത് തന്നെ മറ്റൊരു അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇരിമ്പിളിയം നീലാടംപാറയിലുണ്ടായ അപകടത്തിൽ കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam