ചങ്ങരംകുളം പൊലീസിന്‍റെ തത്സമയ ഇടപെടൽ, ലോണ്‍ ആപ്പ് കെണിയിൽ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട യുവാവിന് രണ്ട് ലക്ഷം തിരികെകിട്ടി

Published : Mar 11, 2026, 12:44 PM IST
Changaramkulam police

Synopsis

ഓണ്‍ലൈന്‍ ലോണ്‍ ആപ്പില്‍ നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവിൻ്റെ ഫോണ്‍ ഹാക്ക് ചെയ്ത് പണം തട്ടാന്‍ ശ്രമം. ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുക്കാനായിരുന്നു ശ്രമം. ചങ്ങരംകുളം പൊലീസിൻ്റെയും സൈബര്‍ സെക്യൂരിറ്റി ടീമിൻ്റെയും സഹായത്തോടെ പണം തിരിച്ചെടുത്തു.

മലപ്പുറം: ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോണ്‍ ആപ് തട്ടിപ്പ് സംഘം കെണിയില്‍ പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കാനും ശ്രമം നടന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് പിന്‍വലിക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ ചങ്ങരംകുളം പൊലീസിന്റെയും സൈബര്‍ സെക്യൂരിറ്റി ടീമിന്റെയും സഹായത്തോടെ തിരിച്ചെടുത്തു. 

മൊബൈലില്‍ ലോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനകം തട്ടിപ്പ് സംഘം യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഹാക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ മുമ്പ് ബാലന്‍സ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതായി യുവാവ് കണ്ടെത്തിയത്. പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. ചങ്ങരംകുളം പൊലീസിന്‍റെയും സൈബര്‍ സെക്യൂരിറ്റി സെക്ഷനില്‍ ജോലി ചെയ്യുന്ന ചിയ്യാനൂര്‍ സ്വദേശിയായ ഫഹദിന്‍റെയും അവസരോചിതമായ ഇടപെടലില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിന്‍റെ പണം തട്ടിപ്പ് സംഘത്തില്‍ നിന്ന് തിരിച്ചെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ കെഎസ്ആര്‍ടിസി ബസുകളിൽ പോസ്റ്റര്‍ ഒട്ടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം
'നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹം', വാർത്ത തള്ളി കെസി വേണുഗോപാൽ; 'നിലപാട് പലവട്ടം വ്യക്തമാക്കിയത്'