ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണന വിഷയങ്ങളിൽ മാറ്റം; സർവകലാശാല,കെഎസ്ആർടിസി വിഷയങ്ങൾ ദേവൻ രാമചന്ദ്രനിൽ നിന്ന് മാറ്റി

By Web TeamFirst Published Jan 20, 2023, 10:06 PM IST
Highlights

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാൻ ആണ് ഈ വിഷയങ്ങൾ ഇനി പരിഗണിക്കുക.

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ചിൽ നിന്നും കെഎസ്ആർടിസി, സർവകലാശാല വിഷയങ്ങൾ എടുത്തുമാറ്റി. ജസ്റ്റിസ് സതീഷ് നൈനാൻ ആണ് ഈ വിഷയങ്ങൾ ഇനി പരിഗണിക്കുക. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് അപ്പീൽ, കമ്പനി കേസുകളുടെ ചുമതലയില നൽകി.

നേരത്തെ പൊലീസ് അതിക്രമം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്നതിൽ നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. ജസ്റ്റിസ് എൻ നഗരേഷ് പൊലീസ് അതിക്രമം, പൊലീസ് സംരക്ഷണം സംബന്ധിച്ച വിഷയങ്ങളും, ജസ്റ്റിസ് സിയാദ് റഹ്മാൻ, ജസ്റ്റിസ് കെ ബാബു തുടങ്ങിയവർ ജാമ്യ ഹർജികളും പരിഗണിക്കും. ഓരോ ആറ് മാസത്തിനിടയിലും ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്താറുണ്ട്. ഹൈക്കോടതിയിലെ രണ്ട് ജീവനക്കാർക്ക് വിരമിക്കലിന് ശേഷം സർവീസിൽ തുടരാൻ അനുമതി നൽകുകയും ഉത്തരവ് തിരുത്തുകയും ചെയ്ത ജസ്റ്റ് ദേവൻ രാമേന്ദ്രന്റെ നടപടിയും വിവാദത്തിൽ ആയിരുന്നു.

click me!