കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, അതിശക്തമായ മഴയ്ക്ക് സാധ്യത; ഈ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published : Jun 25, 2025, 01:12 PM ISTUpdated : Jun 25, 2025, 01:39 PM IST
Kerala Rain Alert

Synopsis

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 4 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ്.

എട്ടു ജില്ലകളിലാണ് നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കേരള ലക്ഷ ദ്വീപ് തീരത്ത് നാളെ മണിക്കൂറിൽ 60 കിലോ മീറ്റര്‍ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിൽ കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥ വകുപ്പിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ അതോററ്റിയുടെയും മുന്നറിയിപ്പുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ