സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ...

Published : Oct 01, 2023, 08:02 AM IST
സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; പുതിയ സമയക്രമം ഇങ്ങനെ...

Synopsis

എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. 8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

സമയമാറ്റം ഇങ്ങനെ...

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസുകാരൻ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്. 

1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

https://www.youtube.com/watch?v=WG3k7XtEnWU

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്