കെഎസ്ഇബി ചെയർമാന്റെ മാറ്റം സ്വാഭാവികം, സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ല; വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി

Published : Nov 04, 2026, 10:47 AM ISTUpdated : Nov 04, 2026, 12:23 PM IST
vd satheesan

Synopsis

കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് അം​ഗീകാരം നൽകി മന്ത്രിസഭ. സ്വപ്നപദ്ധതിയുടെ ഭാ​ഗമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭ യോ​ഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോ​ഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ​ഗ്രേഡ് 2 വിൽ 12 തസ്തികയും കാത്ത് ലാബ് ടെക്നീഷ്യൻസിലേക്ക് 16 പുതിയ തസ്തികയും അം​ഗീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് കോർപറേഷനിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ആശ്വാസമാകുന്ന മന്ത്രിസഭ യോ​ഗതീരുമാനവും മുഖ്യമന്ത്രി അറിയിച്ചു. സൂപ്പർ ന്യൂമറി തസ്തിക ആക്കി നിലനിർത്തും. ​ഗവർണർക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.

പിഎസ് സിയിലെ ശുപാര്‍ശ നടപടിക്രമം പാലിക്കാതെയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരുമായി ആലോചിച്ചില്ലെന്നും ഗവര്‍ണര്‍ ചെയ്തതിനോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സിയിൽ നടക്കുന്നത് ഞെട്ടിക്കുന്ന ക്രമക്കേടാണ്. പാര്‍ട്ടി ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കുന്നു. പി എസ് സിയിൽ ശുദ്ധീകരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഐഎഎസ് സ്ഥലംമാറ്റം ചട്ടപ്രകാരമാണ്. കെഎസ്ഇബി ചെയര്‍മാന്‍റെ മാറ്റം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാള്‍ 2000 കോടിയുടെ ലാഭമുണ്ടാകും. പീക്ക് അവറിൽ ജിഎൻഎ കൂടുതൽ വൈദ്യുതി നൽകും. പിണറായിയുടെ കാലത്തും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങി. ജിഎൻഎ കരാറിനെ മന്ത്രിയും ചെയര്‍മാനും എതിര്‍ത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 രൂപ അധിക ബാധ്യത വരും. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. ഹിമാചലിനെ മാറ്റിയത് 2223 കോടി അധികബാധ്യത ഒഴിവാക്കാനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽഡിഎഫ് സര്‍ക്കാര്‍ 2025-26ൽ സ്വകാര്യ വൈദ്യുതി വാങ്ങി. അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങി.

പുതിയ ബാറുകള്‍ അനുവദിച്ചതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സര്‍ക്കാര്‍ അറിയാതെ ബാറുകള്‍ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ മദ്യ നയം ഉടനെന്നും കൂട്ടിച്ചേര്‍ത്തു. എൽപിഎസ്റ്റി സമരക്കാരോട് അനുഭാവ നിലപാടാണുള്ളത്. എട്ട് തവണ അവരുമായി ചര്‍ച്ച നടത്തി. മുടി മുറിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാന സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി
കൊയിലാണ്ടി പോക്സോ കേസ്; വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിക്ക് ഹൈക്കോടതിയിൽ തിരിച്ചടി, ജാമ്യ ഉത്തരവിൽ സ്റ്റേ ഇല്ല