
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റ നഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ടാറ്റാ നഗർ-എറണാകുളം ജങ്ഷൻ(18189) എക്സ്പ്രസ് നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ സർവീസ് അവസാനിപ്പിക്കും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്(16604) നവംബർ 13, 15 തീയതികളിലും കോട്ടയം വഴി തിരിച്ചുവിട്ടു. ഈ ദിവസങ്ങളിൽ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ മാവേലി എക്സ്പ്രസിന് സ്റ്റോപ്പുണ്ടാകും.
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ ഒരുമണിക്കൂർ വൈകും.
രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്(16344) നവംബർ 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ അരമണിക്കൂറോളം വൈകും.
#palakkaddivision #southernrailways #indianrailways https://t.co/DxDxSD2ntL
— Palakkad Division (@DRMPalghat) November 2, 2026
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam