ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

Published : Oct 26, 2020, 11:10 PM ISTUpdated : Oct 26, 2020, 11:59 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ  സംഘം ചോദ്യം ചെയ്തു

Synopsis

കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമാവും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെന്ന് അന്വേഷണ സംഘം അറിയിച്ചു. ജ്വല്ലറിയുടെ മറ്റ് ഡയറകടർമാരെയും ചോദ്യം ചെയ്തു.

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമായിരിക്കും അറസ്റ്റ് ൾപ്പെടെയുള്ള നടപടികളെന്നും അന്വേഷണ സംഘം പറയുന്നു. ജ്വല്ലറിയുടെ മറ്റ് ഡയറക്ടർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കമറുദ്ദീനൊപ്പം 87 വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് ടി കെ പൂക്കോയ തങ്ങൾ.

PREV
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം
വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്