കെ റെയിൽ പദ്ധതിക്ക് വേണ്ട ഒരു നീക്കവും കേന്ദ്രസർക്കാർ നടത്തില്ലെന്ന് കെ സുരേന്ദ്രൻ

Published : Oct 26, 2020, 09:59 PM IST
കെ റെയിൽ പദ്ധതിക്ക് വേണ്ട ഒരു നീക്കവും കേന്ദ്രസർക്കാർ നടത്തില്ലെന്ന് കെ സുരേന്ദ്രൻ

Synopsis

വികസന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാകരുത്. നാഷണൽ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് അവകാശം സംസ്ഥാനത്തിനാണ്

മലപ്പുറം: കെ റെയിൽ പദ്ധതിക്കെതിരെയുള്ള സത്യഗ്രഹ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഭാഗമായി. കൺസൾട്ടൻസിയെ ഏൽപിച്ച് പണം വാങ്ങുന്ന നിരവധി പദ്ധതികളിൽ ഒന്ന് മാത്രമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാകരുത്. നാഷണൽ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് അവകാശം സംസ്ഥാനത്തിനാണ്. ചെറിയ വിട്ടുവീഴ്ചകൾ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ഒരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ