പി എസ് സി പരീക്ഷക്കിടെ ഉദ്യോ​ഗസ്ഥർക്ക് സംശയം, ഉടൻ പൊലീസെത്തി, കൈയോടെ പൊക്കിയത് ഹൈടെക് കോപ്പിയടി

Published : Sep 27, 2025, 07:51 PM IST
Cheating in PSC exams

Synopsis

പി എസ് സി പരീക്ഷയിൽ കോപ്പിയടിച്ച കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു

കണ്ണൂർ: കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്. ഇയാൾ നേരത്തെ പി എസ് സിയുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.

കുപ്പായത്തില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ സുഹൃത്തിന് ചോദ്യങ്ങള്‍ കൈമാറുകയും ബ്ലൂടൂത്ത് ഹെഡ്സെറ്റ് വഴി ഉത്തരങ്ങള്‍ എഴുതാനും ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. പരീക്ഷ ആരംഭിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ ഉദ്യോ​ഗസ്ഥർക്ക് ഇയാൾ കോപ്പിയടിക്കുന്നതായുള്ള സംശയം തോന്നുകയും ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയും ആയിരുന്നു. പൊലീസെത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് പിടികൂടുകയുമായിരുന്നു. പയ്യമ്പലം ​ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചായിരുന്നു പരീക്ഷ നടന്നത്. പ്രതിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
ചില സൈബർ സഖാക്കൾ പരിചരിപ്പിക്കുന്ന 'വർഗീയ ചാപ്പകുത്ത് ക്യാപ്‌സ്യൂൾ' കണ്ടു, മറുപടി അ‍‍ർഹിക്കുന്നില്ല; ഉമേഷ് വള്ളിക്കുന്ന്