കൊവിഡ് തീവ്രവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി, സംസ്ഥാനത്ത് 'മാസ് കൊവിഡ് പരിശോധന'

Published : Apr 14, 2021, 10:13 PM ISTUpdated : Apr 14, 2021, 10:36 PM IST
കൊവിഡ് തീവ്രവ്യാപനം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി, സംസ്ഥാനത്ത് 'മാസ് കൊവിഡ് പരിശോധന'

Synopsis

വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവത്തിച്ചവർക്കാണ് പരിശോധന. ഏപ്രിൽ 19 മുതൽ വാക്സിനേഷൻ പരമാവധി ആക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ 11 മണിക്ക് ഓണ്‍ലൈനായി യോഗം ചേരും. ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.
വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മാസ് കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് രണ്ടുദിവസം കൊണ്ട് രണ്ടരലക്ഷം പേരിൽ പരിശോധന നടത്താനാണ് സർക്കാർ ഉദേശിക്കുന്നത്. ഇതിൽ പ്രധാനമായും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ ആകും കൂടുതലായി പരിശോധിക്കുക.

നിയന്ത്രണങ്ങൾ കർശനമാക്കാനും ആലോചനയുണ്ട്. അതാത് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് 144 അടക്കം പ്രഖ്യാപിക്കാൻ ഉള്ള അനുമതി കളക്ടര്‍മാര്‍ക്ക് ഇതിനോടകം നൽകിയിട്ടുണ്ട്. ഇതുകൂടാതെ പൊലീസിനെയും സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ഉപയോഗിച്ച് പൊതു ഇടങ്ങളിലെ നിയന്ത്രണം കർക്കശമാക്കനും ആലോചിക്കുന്നുണ്ട്. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കി വാക്സീൻ വിതരണം വേഗത്തിലാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പിലാക്കുക. 

വാക്സിനേഷൻ വഴി ആർജിത പ്രതിരോധ ശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ വാക്‌സീൻ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ . ഇത് കൂടാതെ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കൂട്ടുന്നതും സിഎഫ്എൽടിസികൾ തുടങ്ങുന്നതും യോഗം ചർച്ച ചെയ്യും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മസാല ബോണ്ട് ഇടപാട്; ഇഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ, റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി
ശബരിമല സ്വ‍‍‍‌‍ർണ്ണക്കൊള്ള; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മൂൻകൂർ ജാമ്യപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും