
ആലപ്പുഴ: കയർ വകുപ്പിന് (coir ministry) കീഴിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനവും ഉൾപ്പെടെയുള്ള വിവാദങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല (Chenithala|) മുഖ്യമന്ത്രിക്ക് കത്തയച്ചു.
കയർഫെഡ് ഉൾപ്പെടെ കയർ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. കയർഫെഡിലേയും കയർവകുപ്പിന് കീഴിലെ മറ്റു പൊതുമേഖല സ്ഥാപനങ്ങളിലേയും ക്രമക്കേടുകൾ അക്കമിട്ടു നിരത്തുന്ന ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിയത് അടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്ന വാർത്തകൾ മുൻനിർത്തിയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam