ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി ,മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്ന് ചെന്നിത്തല

Published : Sep 07, 2024, 10:47 AM ISTUpdated : Sep 07, 2024, 10:52 AM IST
ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി ,മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്ന് ചെന്നിത്തല

Synopsis

പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗം ..മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതു പറ്റുമോയെന്നും  രമേശ് ചെന്നിത്തല

എറണാകുളം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ആര്‍എസ് എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്.ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി ,മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജന്‍റെ  പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടത്.എഡിജിപിയെ മുഖ്യമന്ത്രി  സംരക്ഷിക്കുന്നത് എന്തിനാണ്.പൂരം  കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല.ഒരു മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്.ക്രമസമാധാന ചുമതലയുള്ള എഡിജിപി  എന്തിനാണ് ആര്‍എസ്എസ്  നേതാവിനെ കണ്ടത്.സുരേഷ് ഗോപിയും  ബിജെപിയും മറുപടി പറയണം.മുഖ്യമന്ത്രിയുടെ അറിവില്ലാതെ  ഇതു പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.തൃശൂർ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില് അന്വേഷണ  റിപ്പോർട്ട്‌ പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു

 

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം