ആര്‍എസ്എസിന് വിവരം ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ ആര്?: പിണറായിയോട് ചെന്നിത്തല

Published : Jul 17, 2019, 05:54 PM ISTUpdated : Jul 17, 2019, 06:03 PM IST
ആര്‍എസ്എസിന് വിവരം ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ ആര്?: പിണറായിയോട് ചെന്നിത്തല

Synopsis

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണ്.ഒന്നുകില്‍ നിഷ്ക്രിയത്വം, അല്ലെങ്കില്‍ അതിക്രമം എന്ന നിലയിലേക്ക് പൊലീസ് മാറിയെന്നും ചെന്നിത്തല 

തിരുവനന്തപുരം: പൊലീസ് സേനയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസിന് ശബരിമലയിലെ വിവരങ്ങൾ ചോര്‍ത്തിക്കൊടുത്ത പൊലീസുകാര്‍ സേനയിൽ ഉണ്ടെന്നായിരുന്നു പിണറായി വിജയന്‍റെ വാക്കുകൾ. ആര്‍എസ്എസിന് വിവരം ചോര്‍ത്തിയവര്‍ ആരെന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി അശക്തനാണ്.ഒന്നുകില്‍ നിഷ്ക്രിയത്വം, അല്ലെങ്കില്‍ അതിക്രമം എന്ന നിലയിലേക്ക് പൊലീസ് മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'പൊലീസുകാർ സർക്കാർ തീരുമാനത്തോടൊപ്പവും സംസ്ഥാന താൽപര്യത്തിന് ഒപ്പവുമാണ് നിൽക്കേണ്ടത്. നിങ്ങളിൽ ചിലർക്ക് നെഞ്ചിൽ കൈവച്ച് പറയാമോ സ്റ്റേറ്റിനൊപ്പം നിന്നുവെന്ന്' ഇതായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. 

Read also:'ശബരിമലയിലെ വിവരങ്ങൾ പൊലീസുകാരില്‍ ചിലര്‍ മതതീവ്രവാദികളെ അറിയിച്ചു'; പിണറായി വിജയൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി