സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം,ഇപി ജയരാജന്‍റെ വാക്കിലൂടെ പുറത്ത് വരുന്നത് അന്തർധാര

Published : Mar 15, 2024, 11:03 AM ISTUpdated : Mar 15, 2024, 11:17 AM IST
സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം,ഇപി ജയരാജന്‍റെ  വാക്കിലൂടെ പുറത്ത് വരുന്നത് അന്തർധാര

Synopsis

5 സ്ഥാനാർത്ഥികൾ മികച്ചതെന്ന് ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി ജയരാജന്‍ പറയുന്നുവെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജൻ കുറെ ദിവസമായി ബിജെപിക്ക് വേണ്ടി സംസാരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.5 സ്ഥാനാർത്ഥികൾ മികച്ചതെന്ന്  ബിജെപിക്കാർ പോലും പറഞ്ഞിട്ടില്ല, പക്ഷെ ഇപി പറഞ്ഞു..കെ സുരേന്ദ്രൻ പോലും ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞിട്ടില്ല..മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് രാഷ്ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം .സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ രഹസ്യ ബാന്ധവം ഉണ്ട്.ഇപി ജയരാജന്‍റെ  വാക്കിലൂടെ പുറത്ത് വരുന്നത് സിപിഎം ബിജെപി അന്തർധാരയാണ്.കോൺഗ്രസ് തകരണമെന്ന് ആഗ്രഹിച്ച് അതിന് വാളിട്ട് കൊടുക്കുകയാണ് ജയരാജൻ ചെയ്യുന്നത്.ഇതല്ല ഉദ്ദേശമെങ്കിൽ ഇപി അധികം വൈകാതെ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പരിഹസിച്ചു

സ്ഥാനാർത്ഥി ലിസ്റ്റ് വന്നതോടെ സിപിഎമ്മിന് അങ്കലാപ്പാണ്.കയ്യിലുള്ള ഒരു സീറ്റ് കൂടി നഷ്ടപ്പെടുമെന്ന് പേടിച്ചാണ് മുഖ്യമന്ത്രി അടക്കം കെസി വേണുഗോപാലിനെ വിമർശിക്കുന്നത്. കോൺഗ്രസിന് മൃദു ഹിന്ദുത്വ സമീപനം ഇല്ല.ലീഗ് ഒരു സ്വതന്ത്ര പാർട്ടിയാണ് .കുഞ്ഞാലിക്കുട്ടിക്ക് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കും .യുഡിഎഫിൽ പറഞ്ഞപ്പോഴൊക്കെ  ചർച്ച ചെ യ്ത് പരിഹാരം കണ്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്