നഷ്ടമായത് വളരെ അടുത്ത സുഹൃത്തിനെ; അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ അനുശോചിച്ച് ചെന്നിത്തല

By Web TeamFirst Published Jan 3, 2021, 11:05 PM IST
Highlights

സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ്‌ ഗാന രചയിതാവ് എന്ന നിലയിൽ അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്നുതിർന്നു വീണത്." ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം " തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്. 

തിരുവനന്തപുരം : പ്രശസ്ത കവിയും  ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല അനുശോചിച്ചു.  താനുമായി വളരെ അടുത്ത സുഹൃദ് ബന്ധമാണ്  അദ്ദേഹം പുലർത്തിയിരുന്നത് എന്നും ചെന്നിത്തല അനുസ്മരിച്ചു.

സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങൾ ആണ്‌ ഗാന രചയിതാവ് എന്ന നിലയിൽ അനിൽ പനച്ചൂരാന്റെ തൂലികയിൽ നിന്നുതിർന്നു വീണത്." ചോര വീണ മണ്ണിൽ നിന്നുയർന്ന വീണ പൂമരം " തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങൾ നെഞ്ചിലേറ്റിയവയാണ്. അനിൽ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ്‌ ചെന്നിത്തല  പറഞ്ഞു. 

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു...

 

click me!