Asianet News MalayalamAsianet News Malayalam

കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡ് വിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്നു. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരു​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് ​ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

anil panachooran passes away
Author
Thiruvananthapuram, First Published Jan 3, 2021, 10:26 PM IST

തിരുവനന്തപുരം: കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കൊവിഡ്  ബാധിച്ചു ചികിത്സയിൽ ആയിരുന്നു.

ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെത്തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരു​നാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് ​ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്തുവരുന്ന വിവരം. 

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി  1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം.  അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ: മായ, മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു.., എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയവയാണ്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു... എന്ന് തുടങ്ങുന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, കർണ്ണൻ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

 

Follow Us:
Download App:
  • android
  • ios