ചേരാനല്ലൂർ ബെൻസ് അപകടം: 17 കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസ് ആവശ്യം പരിഗണിക്കുക പുതിയ കോടതി

Published : Oct 28, 2026, 12:00 PM IST
Cheranalloor accident

Synopsis

അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17 കാരന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു.

കൊച്ചി: ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്. 17 കാരന്‍റെ ജാമ്യം റദ്ദാക്കാൻ പൊലീസ് നേരത്തെ കോടതിയില്‍ റിപ്പോർട്ട്‌ നൽകിയിരുന്നു. അപകടത്തില്‍ മരിച്ച മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയിയെ സമീപിച്ചിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ 17 കാരന്റെ പിതാവായ അഡീഷണൽ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199A ആണ് ചുമത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്; എസ്ഐടിയുടെ നിർണായക നീക്കം, മുൻ ഉദ്യോ​ഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികൾക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി അഡീ. സെഷൻസ് കോടതി