ചേരാനല്ലൂർ അപകടം: ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീര്‍ത്തി; സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ കൈമാറി

Published : Nov 04, 2026, 05:38 PM IST
Cheranalloor Benz accident

Synopsis

കേസിലെ പ്രതിയായ 17 കാരന്‍റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചു എന്നാണ് ഭദ്രകീര്‍ത്തിയുടെ പരാതി. സിസിടിവി ദൃശ്യങ്ങൾ അടക്കം കൈമാറിയെന്ന് ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ മകൾ ഭദ്രകീര്‍ത്തി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. കേസിലെ പ്രതിയായ 17 കാരന്‍റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചു എന്നാണ് ഭദ്രകീര്‍ത്തിയുടെ പരാതി. സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചുവെന്ന് ഭദ്രകീര്‍ത്തി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഭദ്രകീർത്തി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിയായ മകനെ രക്ഷിക്കാൻ അച്ഛൻ കൂടിയായ ജഡ്ജി ഇടപെട്ടെന്നാണ് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്‍റെ കുടുംബം ആരോപിക്കുന്നത്. ജഡ്ജി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ചു എന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. ഈ പരാതിയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസിപി മൊഴിയെടുത്തത്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരിച്ചത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹ വാഗ്ദാനം നല്‍കി യുവതി തട്ടിയെടുത്തത് 20.81 ലക്ഷം രൂപ; പരാതിയുമായി കോഴിക്കോട് സ്വദേശി
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം, വെന്‍റിലേറ്ററിൽ ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു