അൻവറിനു പിന്നിൽ പ്രബല ലോബി,കെടിജലീൽ,കാരാട്ട് റസാഖ്,പിടിഎറഹീം എന്നിവരും അന്‍വറിനൊപ്പം ചേരും:ചെറിയാന്‍ ഫിലിപ്പ്

Published : Sep 27, 2024, 09:06 AM IST
അൻവറിനു പിന്നിൽ  പ്രബല ലോബി,കെടിജലീൽ,കാരാട്ട് റസാഖ്,പിടിഎറഹീം എന്നിവരും അന്‍വറിനൊപ്പം ചേരും:ചെറിയാന്‍ ഫിലിപ്പ്

Synopsis

 പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്‍റെ  വിശേഷണം.

തിരുവനന്തപുരം: തീയായി മാറിയിരിക്കുന്ന പി.വി. അൻവറിനു പിന്നിൽ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ട്.സഹയാത്രികരായ കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ ജലീലിന്റെ പാത പിന്തുടരുമെന്ന് മുന്‍ ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു,പിണറായി വിജയന്‍റെ  ഏകാധിപത്യ സമീപനത്തിൽ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവൻ, ഇ.പി.ജയരാജൻ, എളമരം കരീം, ജി.സുധാകരൻ, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജൻ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അൻവറിനുണ്ട്.

പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. പിണറായിയെ കത്തുന്ന സൂര്യൻ എന്ന് സ്തുതിച്ച ഗോവിന്ദനുള്ള തിരിച്ചടിയാണ് പിണറായി കെട്ടുപോയ സൂര്യൻ എന്ന പി.വി. അൻവറിന്റെ വിശേഷണം.ലോക്സഭാ തെരഞ്ഞെടുപ്പിലെ ഭീകരതോൽവിക്കു ശേഷം പാർട്ടിയുടെ ഭാവിയെപ്പറ്റി ആശങ്കാകുലരായ സി.പി.എം അണികൾ അൻവർ ഉയർത്തിയ കാര്യങ്ങളോട് അനുകൂലമായാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ബ്രാഞ്ച് മുതൽ സംസ്ഥാന തലം വരെയുള്ള സമ്മേളനങ്ങളിൽ കടുത്ത വിമർശനങ്ങളെ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുമെന്നും ചെറിയാന്‍ ഫിലിപ്പ് സമൂഹ മാധ്യമത്തില്‍ കുറിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ 'കൈ' പിടിച്ച് കേരളം; കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം, ഇനി അങ്കം നിയമസഭയിലേയ്ക്ക്
തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി