സ്മാർട്ട് സിറ്റി:ടീകോമിന്‍റെ ഓഹരി 84 %, തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് ചെറിയാന്‍ഫിലിപ്പ്

Published : Dec 10, 2024, 10:16 AM ISTUpdated : Dec 10, 2024, 10:20 AM IST
സ്മാർട്ട് സിറ്റി:ടീകോമിന്‍റെ  ഓഹരി  84 %, തിരിച്ചെടുക്കുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന്  ചെറിയാന്‍ഫിലിപ്പ്

Synopsis

കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാർ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം: മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബായ് കമ്പനിയ്ക്ക് ഓഹരി വില നൽകി കൊച്ചിയിലെ സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർ കൈപ്പറ്റിയ അഴിമതിപ്പണവും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടിവരും.

ഭ്യൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവിൽ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കർ സർക്കാർ ഭൂമി കൈമാറിയപ്പോൾ സ്മാർട്ട് സിറ്റി സംയുക്ത സംരംഭത്തിൽ സർക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാർട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂർത്തിയാക്കാത്ത ദുബായ് കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സർക്കാർ ഓഹരിയുടെ ആറിരട്ടിയിലധികം.

കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാർ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാർട്ട് സിറ്റി ഏറ്റെടുക്കുമ്പോൾ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സർക്കാർ വക ഭൂമി സർക്കാരിന് തിരിച്ചെടുക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോൾ. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികൾ എന്ന പേരിൽ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റി പദ്ധതി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'