'സിൽവർലൈൻ പദ്ധതി പുതിയ കുപ്പിയിൽ, ബിജെപിയുമായുള്ള അവിഹിതബന്ധത്തിന് കെ വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി'

Published : Jul 13, 2023, 10:20 AM ISTUpdated : Jul 13, 2023, 10:59 AM IST
'സിൽവർലൈൻ പദ്ധതി പുതിയ കുപ്പിയിൽ, ബിജെപിയുമായുള്ള അവിഹിതബന്ധത്തിന് കെ വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി'

Synopsis

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ് ബി ജെ.പി ലക്ഷ്യമെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം:ബി.ജെ പി യുമായുള്ള അവിഹിത ബന്ധത്തിന് കെ.വി തോമസിനെ സിപിഎം അഴകിയ ദല്ലാളാക്കി മാറ്റിയിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ് ആരോപിച്ചു. നരേന്ദ്ര മോദി ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണെന്ന് പ്രഖ്യാപിച്ചിട്ടുള്ള കെ.വി.തോമസും ബി.ജെ.പി വക്താവായ ഇ.ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ്. കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സിൽവർ ലൈൻ പദ്ധതിയെ പുതിയ കുപ്പിയിൽ അവതരിപ്പിക്കാനാണ് ഇ ശ്രീധരനിലൂടെ ശ്രമിക്കുന്നത്. ഇതൊരു രാഷ്ട്രീയ കച്ചവടമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് സി പി എം പിന്തുണ നേടുകയാണ്  ബിജെപി ലക്ഷ്യം. മറ്റിടങ്ങളിൽ സിപിഎം നെ ബി ജെ.പി രഹസ്യമായി സഹായിക്കും. ഇതിന്‍റെ  മുന്നോടിയായാണ് കെ.വി.തോമസ് ബി. ജെ.പി നേതാക്കളുമായി ചർച്ചയാരംഭിച്ചിട്ടുള്ളതെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി

ഇ ശ്രീധരന്റെ കെ-റെയിൽ ബദലിന് പൂർണ പിന്തുണ വാഗ്‌ദാനം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ

സിൽവർ ലൈൻ പദ്ധതിക്ക് പരിഷത്തിന്‍റെ റെഡ് സിഗ്നൽ, വിദഗ്ധ സമിതി റിപ്പോർട്ട് പുറത്ത്; 'വെള്ളപ്പൊക്കം രൂക്ഷമാകും'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ