
കോഴിക്കോട്: ചേവായൂർ കൂട്ട ബലാത്സംഗ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ് സുഹൈബ് എന്നിവരാണ് പിടിയിലായത്. നാല് പേരാണ് കേസിൽ പ്രതികളായുള്ളതെന്നാണ് പൊലീസ് നിഗമനം. രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു.
സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. ലോഡ്ജില്‍ വ്യാപകമായി യുവതികളും വിദ്യാർത്ഥികളുമെത്തിയിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോഡ്ജിന്‍റെ ലെഡ്ജർ പൊലീസ് പിടിച്ചെടുത്തു. ലോഡ്ജിന് മുകളിലെ ടെറസില്‍ വച്ചും പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. അബോധാവസ്ഥയിലായ യുവതിയെ ടെറസിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. പീഡനത്തില്‍ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ മുറിവേറ്റിട്ടുണ്ട്. '
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോർട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍നിന്നടക്കം പരാതി ഉയർന്ന സാഹചര്യത്തില്‍ സംഭവത്തിലാണ് ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാൻ പൊലീസിന്‍റെ തീരുമാനിച്ചത്.
കൊല്ലം സ്വദേശിയായ 32 കാരിയെ പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ലോഡ്ജിൽ വച്ചാണ് പീഡനം നടന്നത്. അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവരെ ഇന്നലെ പിടികൂടിയിരുന്നു.
ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. ടിക്ടോക് വഴിയുള്ള സൗഹൃദം പ്രണമായെന്നാണ് 32കാരിയായ യുവതിയുടെ മൊഴി.
Read More: 'കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ നിന്ന് മുൻപും അസമയത്ത് യുവതികളുടെ കരച്ചിൽ കേട്ടു': കൗൺസിലർ
കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജ്നാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരിക്കുന്നത്. ശേഷം ആശുപത്രിയിലെത്തിയ യുവതി ഇക്കാര്യം ആശുപത്രി അധികൃതരോടും അവർ വിളിച്ചറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസിനോടും വെളിപ്പെടുത്തുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam