മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും; നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചർച്ച നടത്തും

Published : Mar 05, 2026, 05:47 AM IST
Gyanesh Kumar

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും. നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കണ്ട് ചർച്ച നടത്തും. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും മറ്റന്നാൾ കാണും.

മൂന്നു ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍. നാളെ രാവിലെ മുതല്‍ ഉച്ചവരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും ഗ്യാനേഷ് കുമാര്‍ ചര്‍ച്ച നടത്തും. ഏഴിന് രാവിലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗ്യാനേഷ് കുമാര്‍ കാണും. ഏഴാം തീയതി കൊച്ചിയില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News Live: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും; നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചർച്ച നടത്തും
മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ്; പൊങ്കാല വിജയമെന്ന് മന്ത്രി തന്നെ സമ്മതിച്ചല്ലോ എന്ന് കുറിപ്പ്