പരീക്ഷ മാറ്റിവയ്ക്കുന്നതിലെ അനിശ്ചിതത്വം; തീരുമാനം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

Published : Mar 11, 2021, 01:52 PM ISTUpdated : Mar 11, 2021, 02:06 PM IST
പരീക്ഷ മാറ്റിവയ്ക്കുന്നതിലെ അനിശ്ചിതത്വം; തീരുമാനം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

Synopsis

മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പ്ലസ്ടു പരീക്ഷ തീയ്യതി നീട്ടുന്നതിൽ അനുമതി നൽകുന്നതിൽ ഉടൻ തീരുമാനം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌ർ. തീരുമാനം ഉടനറിയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസ‌‌ർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. 

മാ‌ർച്ച് എട്ടാം തീയതിയാണ് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സ‌ർക്കാ‍ർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് വരെ ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാ​ഗത്ത് നിന്ന് തീരുമാനം വന്നിട്ടില്ല. 

തീരുമാനം നീളുന്ന സാഹചര്യത്തിൽ ആവശ്യം വന്നാൽ 17 മുതൽ തന്നെ പരീക്ഷ നടത്താനുള്ള ഒരുക്കങ്ങളിലാണ്  വിദ്യാഭ്യാസവകുപ്പ്. പരീക്ഷാ തീയതിയിലെ അനിശ്ചിതത്വം വിദ്യാ‌ർത്ഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളത്തെ ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റിവച്ചു; അവധി കഴിഞ്ഞ് ജനുവരി 5 ന് നടത്തും
പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു